റെസിഡൻസ് വിസയ്ക്ക് വൈദ്യ പരിശോധന നിർബന്ധമാക്കി ഒമാൻ

  • 12/01/2021



റെസിഡൻസ് വിസ ലഭ്യമാക്കുന്നതിൽ വൈദ്യ പരിശോധന നിർബന്ധമാക്കി ഒമാൻ.  ജനുവരി 17 മുതൽ പ്രവാസികൾക്ക് റെസിഡൻസി ലഭിക്കുന്നതിനും പുതുക്കുന്നതിനും വൈദ്യ പരിശോധന നിർബന്ധമാക്കിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം  അറിയിച്ചു.  ജനുവരി 17  മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം ഇന്ന് പുറത്തിറക്കിയ  പ്രസ്താവനയിൽ പറയുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് വൈദ്യ, രക്ത പരിശോധനകള്‍ 2020 മാർച്ച് മുതല്‍ താൽക്കാലികമായി നിർത്തിവച്ചിരുന്നു.

Related News