തുര്‍ക്കിയുമായി നല്ല ബന്ധത്തിന് തയ്യാറാണെന്ന് യുഎഇ; സ്വാഗതാര്‍ഹമെന്ന് തുര്‍ക്കി

  • 13/01/2021





അങ്കാറ: തുര്‍ക്കിയുമായി നല്ലൊരു ബന്ധത്തിന് തയ്യാറാണെന്ന് അറിയിച്ച യുഎഇയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് തുര്‍ക്കി. 'പോസിറ്റീവ്' നടപടി എന്ന് തുര്‍ക്കിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി 'മിഡില്‍ ഈസ്റ്റ് ഐ' റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

യുഎഇയാണ് ഞങ്ങളുടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചത്. എമിറാത്തി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ തുര്‍ക്കി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തുര്‍ക്കിയുമായുള്ള നല്ല ബന്ധത്തിന് തയ്യാറാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് അറിയിച്ചത്.
മുസ്ലിം ബ്രദര്‍ഹുഡിനെ പിന്തുണക്കുന്നത് അങ്കാറ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ജനുവരി അഞ്ചിന് സൗദിയിലെ അല്‍ ഉലയില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടിക്ക് പിന്നാലെ തുര്‍ക്കിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

Related News