നറുക്കെടുപ്പിൽ 5 ലക്ഷം ദിർഹം നേടിയ ഭാഗ്യവാൻമാരെ തേടി അധികൃതർ

  • 13/01/2021

ദുബായ്: മഹ്സൂസ് നറുക്കെടുപ്പിൽ 5 ലക്ഷം ദിർഹം നേടിയ രണ്ട് ഭാഗ്യവാൻമാരെ തേടി  മഹ്സൂസ് മാനേജ്മെന്റ്. കഴിഞ്ഞ ഞായറാഴ്ച നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഭാഗ്യവാന്മാർ ഇതുവരെ പ്രതിഫല തുക കൈപറ്റിയിട്ടില്ലെന്ന് മഹ്സൂസിന്റെ ഓപ്പറേറ്ററായ ഈവിംഗ്സ്  എൽ എൽ സി അറിയിച്ചു. കഴിഞ്ഞ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനത്തിന് രണ്ടു പേർ അർഹരായിരുന്നു. 156 പേർക്ക് ആയിരം ദിർഹം വീതം സമ്മാനം ലഭിച്ചിട്ടുണ്ട്. ആകെ 12,54,210 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഭാഗ്യവാന്മാര്‍ക്ക് ലഭിച്ചത്. വരാനിരിക്കുന്ന ആഴ്ചയിലെ നറുക്കെടുപ്പ് ആരംഭിക്കാനിരിക്കെയാണ് കഴിഞ്ഞ ആഴ്ച നറുക്കെടുപ്പിൽ വിജയിച്ചവർ ഇതുവരെ സമ്മാനത്തുക ഇതുവരെ കൈ പറ്റിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചത്. ഓരോ ആഴ്ചയിലും മഹ്സൂസിന്റെ നറുക്കെടുപ്പ് നടക്കുന്നുണ്ട്.

Related News