ഒമാനിലേക്ക് തിരിച്ച് വരണമെങ്കിൽ തൊഴില്‍വിസ നിര്‍ബന്ധം

  • 14/01/2021



മസ്‌കത്ത്: ആറുമാസത്തിലധികമായി ഒമാന് പുറത്തുള്ളവര്‍ക്ക് തിരികെ രാജ്യത്തേക്ക് വരണമെങ്കില്‍ പുതിയ തൊഴില്‍വിസ നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വിസാ നിയമത്തില്‍ നല്‍കിയിരുന്ന ഇളവുകള്‍ വ്യോമഗതാഗതം സാധാരണനിലയിലായതോടെ എടുത്തുമാറ്റിയിരുന്നു. 180 ദിവസം രാജ്യത്തിന് പുറത്തായിരുന്നവര്‍ക്ക് പ്രവേശനാനുമതി നല്‍കില്ലെന്നു ചൂണ്ടികാട്ടി ആര്‍.ഒ.പി സിവില്‍ ഏവിയേഷന് സര്‍ക്കുലര്‍ നല്‍കി.ജനുവരി ഒന്നുമുതല്‍ ഇളവുകള്‍ നിര്‍ത്തലാക്കുന്നുവെന്നാണ് സര്‍ക്കുലര്‍.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിമാന ഗതാഗതം സ്തംഭിച്ചതിനാല്‍ വിദേശത്ത് കുടുങ്ങിയ തൊഴില്‍ വിസക്കാര്‍ക്കായി നിരവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായി റോയല്‍ ഒമാന്‍ പൊലീസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ ഹാഷ്മി പറഞ്ഞു. നിയമപരമായി അനുവദിക്കപ്പെട്ട കാലയളവായ ആറുമാസം കഴിഞ്ഞവര്‍ക്ക് വിസ വിദേശത്തുനിന്ന് പുതുക്കാനുള്ള സൗകര്യം അതില്‍പെട്ടതായിരുന്നു.

Related News