അതിതീവ്ര വൈറസ് ഭീതിയിൽ യുഎഇ; ഇന്ന് 3400 കടന്ന് രോ​ഗബാധിതർ

  • 16/01/2021



ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച അതിതീവ്ര കോവിഡ്  വൈറസ് യുഎഇയിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മൂവായിരത്തിന് മുകളിലാണ് പ്രതിദിനം കോവിഡ്  വൈറസ് സ്വീകരിക്കുന്നവരുടെ എണ്ണം. ആയിരത്തോളം പേർക്ക് പ്രതിദിനം കൊവിഡ് സ്ഥിരീകരിച്ചയിടത്താണ് ഇപ്പോൾ ഇരട്ടിയിലധികം ഉള്ള വർദ്ധനവ് രേഖപ്പെടുത്തുന്നത്.  രാജ്യത്ത് ഇന്ന് പുതിയതായി 3,432 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്ന 3,118 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഏഴ്കൊവിഡ് മരണങ്ങളാണ് ഇന്ന് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,51,096  കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 2.3 കോടിയിലധികം കൊവിഡ് പരിശോധനകളാണ് നടത്തിക്കഴിഞ്ഞത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 2,49,808 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  2,22,106 പേര്‍ രോഗമുക്തരാവുകയും 740 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍  26,962  കൊവിഡ് രോഗികളാണ് രാജ്യത്തുള്ളതെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

Related News