കെ റെയിൽ പദ്ധതി കുടിഴൊയിപ്പിക്കലിനെതിരെ കുവൈറ്റ്‌ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി

  • 17/01/2021

ചുട്ടുപൊള്ളുന്ന മണലാര്യങ്ങളിൽ ജീവിതത്തെ സമർപ്പിച്ചു ഓരോ പ്രവാസിയും നേടിയെടുക്കുന്ന വീടെന്ന സ്വപ്നത്തിനു മുകളിൽകൂടെ  കേരള സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന്  ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലയിൽ നിശ്ചയിച്ച രേഖപ്രകാരം ഒട്ടേറേ സാധാരണക്കാർക്കും   അതിലേറെ പ്രവാസികൾക്കും തങ്ങളുടെ വീടും സമ്പാദ്യങ്ങളും നഷ്ടപെടുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത് , എന്നാൽ പുതുതായി വരുന്ന വാർത്തകൾ പ്രകാരം കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നും അപ്രകാരം അത് നിലവിൽ ഉള്ളതിനേക്കാൾ ഇരട്ടിയിലധികം ജനങ്ങളെ ബാധിക്കുമെന്നും ഭാരവാഹികൾ അശങ്ക പ്രകടിപ്പിച്ചു. 
വികസന പ്രവർത്തനങ്ങൾ ഒരിക്കലും ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വപ്‌നങ്ങൾ തകർത്തു കൊണ്ടാവരുത് .
ഇത്തരം ഒരു പദ്ധതിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ  ജില്ലയിലെ മുഴുവൻ സമര സമിതികൾക്കും ഒഐസിസി യുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കുമെന്ന്  ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി, ജന: സെക്രട്ടറി ഷംസുദ്ധീൻ കുറ്റിക്കാട്ടിൽ  എന്നിവർ വാർത്താകുറിപ്പിൽ  അറിയിച്ചു.

Related News