രാജ്യ സുരക്ഷ ശക്തിപ്പെടുത്തൽ; കുവൈറ്റ് ആഭ്യന്തര മന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

  • 20/01/2021



കുവൈറ്റ് സിറ്റി: രാജ്യ സുരക്ഷ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് തമര്‍ അലി സബ അല്‍ സലേം അല്‍ സബാഹിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ആഭ്യന്തര മന്ത്രാലയ അണ്ടര്‍സെക്രട്ടറി ലെഫ്. ജനറല്‍ എസ്സാം അല്‍ നഹാം, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ സുരക്ഷ, വികസന പ്രവർത്തനങ്ങൾ എന്നിവയും 
സാങ്കേതിക മാര്‍ഗങ്ങളിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗങ്ങളിലൂടെയോ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കൃത്യമായ ആസൂത്രണം നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്  ചര്‍ച്ച ചെയ്തു.

മുൻപ് എടുത്ത നടപടികൾ നിലവിലെ സാഹചര്യത്തിന് അനുസരിച്ച് മെച്ചപ്പെടുത്താൻ മന്ത്രി നിർദേശം നൽകി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ചുമതലകള്‍ നിര്‍വഹിക്കാത്തവരോട് സഹിഷ്ണുത കാണിക്കരുതെന്നും മന്ത്രി പറഞ്ഞു.

Related News