കായികതാരങ്ങളെയും കായികപ്രേമികളെയും ഒരുമിപ്പിക്കുന്ന ഇന്ത്യന്‍ സ്പോര്‍ട്സ് നെറ്റ്‌വർക്കുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി

  • 21/01/2021



കുവൈറ്റ് സിറ്റി: കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും കായിക പ്രേമികളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി 'ഇന്ത്യന്‍ സ്പോര്‍ട്സ് നെറ്റ്‌വർക്ക്  (ഐഎസ്എന്‍)' അവതരിപ്പിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസി.ഐഎസ്എന്നിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം. https://forms.gle/81pdWSAbyZTHveVY6 എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.


കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്നുള്ള കായികവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും @Indian_ISN എന്ന ട്വിറ്റര്‍ പേജിലൂടെ അറിയാനാകും.രജിസ്ട്രേഷന്‍ ഡ്രൈവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് pic.kuwait@mea.gov.in എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

Related News