വിദേശികൾക്കുള്ള സിവിൽ ഐഡി കാർഡുകൾ റദ്ദാക്കുന്നു ;സുപ്രധാന തീരുമാനങ്ങളുമായി ആഭ്യന്തര മന്ത്രാലയം

  • 22/01/2021

കുവൈറ്റ് സിറ്റി : കുവൈറ്റ് പൗരന്മാർക്ക് മാത്രമായി സിവിൽ ഐഡികൾ പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവാസികൾക്കായുള്ള സിവിൽ ഐഡി കാർഡുകൾ റദ്ദാക്കാനൊരുങ്ങി   കുവൈറ്റ് ആഭ്യന്തര മന്ത്രാലയം .

സിവിൽ ഐഡി കാർഡുകൾക്ക് പകരമായി പ്രവാസികൾക്ക് ഇനി മുതൽ റെസിഡൻഷ്യൽ കാർഡുകൾ നൽകാനാണ് പുതിയ തീരുമാനം.   പ്രവാസികളുടെ എല്ലാ വിവരങ്ങളും അടങ്ങുന്ന റെസിഡൻഷ്യൽ കാർഡുകൾ വിവിധ  മന്ത്രാലയങ്ങളിലും ഏജൻസികളിലും  ഉപയോഗപ്പെടുത്താവുന്ന തരത്തിലാകും  രൂപകൽപന ചെയ്യുക . 

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻഷ്യൽ അഫയേഴ്സ് വകുപ്പാണ് പ്രവാസികൾക്കായുള്ള  റെസിഡൻഷ്യൽ കാർഡുകളും വിസയും ലഭ്യമാക്കുന്നത്. വിവിധ രാജ്യങ്ങൾ തങ്ങളുടെ പ്രാവാസികൾക്കായി ഇത്തരത്തിലുള്ള റെസിഡൻഷ്യൽ  കാർഡുകൾ നൽകുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ  നടത്തിയ സമഗ്ര പഠനത്തിന് ശേഷമാണ് കുവൈറ്റ് മന്ത്രാലയത്തിന്റെ ഈ പുതിയ തീരുമാനം. 

ഇതിന്റെ ആദ്യപടിയായി പ്രവാസികൾക്കായുള്ള  സിവിൽ കാർഡുകൾ നിറുത്തലാക്കുന്നതിലൂടെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ  (PACI) വകുപ്പിന് കീഴിലുള്ള ഗണ്യമായ തിരക്കുകൾ കുറയ്ക്കാൻ സാധിക്കും. പി എ സി ഐ സ്ഥാപിതമായതിനു  ശേഷം 30  ദശലക്ഷം കാർഡുകൾ പ്രവാസികൾക്ക്  നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .ഇതുവരെ ലഭ്യമായ  വിവിധ വിവരങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിലാണ് ഈ പുതിയ തീരുമണം ഉടലെടുത്തിരിക്കുന്നത് .സ്ഥിരമായോ താല്കാലികമായോ കുവൈറ്റ് വിടുകയോ താമസം മതിയാക്കുകയോ ചെയുന്ന പ്രവാസികൾ സിവിൽ ഐഡി കാർഡികൾ ദുരുപയോഗം  ചെയുന്നുണ്ട് .എന്നാൽ പുതിയ റെസിഡൻഷ്യൽ കാർഡുകൾ ഇത്തരം ദുരുപയോഗങ്ങൾ തടയും . റെസിൻസി അഫയേഴ്സ് നൽകുന്ന റെസിഡൻഷ്യൽ കാർഡുകൾ പ്രവാസികളുടെ സാന്നിധ്യം ഉറപ്പു വരുത്തുന്നു .മാത്രമല്ല സിവിൽ കാർഡുകളിൽ നിന്നും വ്യത്യസ്തമായി, പ്രവാസികൾ കുവൈറ്റ് വിടുന്ന സാഹചര്യങ്ങളിൽ റസിഡൻഷ്യൽ കാർഡുകൾ തനിയെ റദ്ദാവുകയും ഉപയോഗശൂന്യമാകുകയും ചെയ്യും .

Related News