പ്രവാസികൾക്കാശ്വാസം ; അനധികൃത താമസക്കാർക്ക് രാജ്യം വിടാനുള്ള സമയം നീട്ടി .

  • 22/01/2021

കുവൈറ്റ് സിറ്റി ; രാജ്യത്ത് വ്യക്തമായ രേഖകൾ ഇല്ലാതെ  അനധികൃതമായി തങ്ങുന്നവർക്ക് രാജ്യം വിടാനുള്ള  കാലാവധി തുടർച്ചായി  മൂന്നാം തവണയും നീട്ടിയിരിക്കുന്നു . ഈ കാലാവധി 2021  ഫെബ്രുവരി അവസാനത്തോടെ അവസാനിക്കും . നിലവിലുള്ള പാൻഡമിക്ക്  സാഹചര്യങ്ങളിൽ താമസക്കാർക്ക് അവരവരുടെ വിസ സ്റ്റാറ്റസ് ഭേദഗതി വരുത്താൻ കാലതാമസം ഏർപ്പെടും കൂടാതെ വിമാനത്താവളങ്ങൾ പലതും അടച്ചിട്ടിരിക്കുന്നതിനാലുമാണ്   അധിക സമയം നൽകാൻ തീരുമാനിച്ചത് .സ്വന്തം രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാത്തതിനാൽ ടിക്കറ്റിനു  അധികതുക നല്കേണ്ടിവരുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് ഇവർക്കായി സൗജന്യ  എക്സിറ്റ് ലഭ്യമാക്കുന്നത്

Related News