ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്മെൻറ് ആരംഭിക്കുന്നു, ആദ്യം കേരളത്തിൽനിന്ന്.

  • 22/01/2021

കുവൈറ്റ് സിറ്റി : വീട്ടുജോലിക്കാർക്കായുള്ള  റിക്രൂട്മെൻറ് ഓഫീസുകളിൽ തൊഴിലാളികൾക്കായുള്ള പുതിയ കരാറുകൾക്ക് അഭ്യർത്ഥനകൾ ലഭിച്ചുതുടങ്ങി.എന്നാൽ പുതിയ കരാറുകൾ  ഇന്ത്യയിൽ നിന്നുള്ള, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള തൊഴിലാളികളി ലേയ്ക്ക്‌ മാത്രമായി പരിമിതപ്പെടുത്തി യിരിക്കുകയാണ്. ഇന്ത്യൻ തൊഴിലാളികളെ ജോലിക്ക് എടുക്കുന്നതിനുള്ള ചെലവിനെ കുറിച്ച്  കഴിഞ്ഞ ദിവസങ്ങളിൽ വന്ന റിപ്പോർട്ടുകൾക്ക് പുറമെയാണ് റിക്രൂട്ട്മെൻറ് ഏജൻസികൾ റിക്രൂട്ട്മെൻറ് ഓഫീസിന്  990 ദിനാർ  , സർക്കാർ പ്ലാറ്റ്ഫോമിൽ  390 ദിനാർ  എന്നിങ്ങനെ ഇന്ത്യയിൽനിന്നുള്ള തൊഴിലാളികൾക്ക് പുതിയ കരാറുകൾ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. റിക്രൂട്മെൻറ് ഏജൻസികളുമായി ഇതുവരെ ഒരു കരാറിലും എത്തിയിട്ടില്ലാത്തതിനാൽ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഫിലിപ്പീൻസിൽ നിന്നുള്ള തൊഴിലാളികൾക്കുള്ള കരാറുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എന്ന് റിക്രൂട്ട്മെൻറ് ഓഫീസുകളിൽ നിന്നും വിവരം ലഭിക്കുന്നു. ചെലവ് സംബന്ധിച്ച്  990 ദിനാർ  എന്ന തുക വാണിജ്യമന്ത്രാലയം പുറത്തുവിട്ടതാണെന്നും അതിനാൽ ഏജൻസികൾ അത് പാലിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.ഇത് സ്പോൺസർമാർക്ക്   ഒരു നിർബന്ധിത നടപടിക്രമം ആണ്. കൂടാതെ ഫീസ് മുൻകൂട്ടി ലഭിക്കുന്നതിനാൽ    ഓഫീസുകൾക്ക് സ്പോൺസർമാരെ    അപേക്ഷകൾ സമർപ്പിക്കാൻ  സഹായിക്കാൻ കഴിയും.നിർബന്ധിത ക്വാറന്റൈൻ,14 ദിവസത്തെ ഭക്ഷണം, തൊഴിലാളിയുടെ രക്ഷാകർതൃത്വം ,ക്വാറന്റൈൻ കാലയളവിൽ  3 പി സി ആർ   ടെസ്റ്റുകൾ എന്നിവ ഈ കരാറിൽ ഉൾപ്പെടുന്നു.

Related News