പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനൊരുങ്ങുന്നു.

  • 22/01/2021

കുവൈറ്റ് : നിയമനിർമ്മാണ കമ്മിറ്റി തിങ്കളാഴ്ച കൂടാനിരിക്കുന്ന സഭയിൽ ചർച്ചചെയ്യാൻ തിരഞ്ഞെടുത്തിരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് രാജ്യത്തിന് പുറത്ത് പണം അയയ്ക്കുന്നതിന് 1% നികുതി ചുമത്താനുള്ള തീരുമാനത്തെ കുറിച്ചാണ്. രാജ്യത്തിന് പുറത്തേക്ക് പണം അയക്കുന്നത് വ്യക്തികളായാലും  കമ്പനികളായാലും ഈ വ്യവസ്ഥ പാലിക്കേണ്ടതാണ്.

ഭാവിതലമുറയ്ക്ക് മാന്യവും സുരക്ഷിതവുമായ ജീവിതം ഉറപ്പാക്കുന്നതിനായുള്ള നിയമനിർമ്മാണം, ആഭ്യന്തരമന്ത്രാലയത്തിലെ ജീവനക്കാർക്കായി ഒരു സ്വകാര്യ ആശുപത്രി സ്ഥാപിക്കുക, ക്രൂരമായ ഇറാക്ക് ആക്രമണത്തിൽ  പങ്കെടുത്ത കുവൈത്ത് ഇതര സൈനിക ഉദ്യോഗസ്ഥരെ കണക്കിലെടുത്തുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയും സമിതി പരിഗണിക്കും. കൂടാതെ  ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് അവരുടെ പുതിയ സാമ്പത്തിക പദ്ധതികൾക്കു ധനസഹായം നൽകുന്നതിനുള്ള നിയമം പരിശോധിക്കുന്നതിനൊപ്പം വിരമിച്ചവർക്കായുള്ള ആരോഗ്യ ഇൻഷുറൻസിൽ വീട്ടമ്മമാരെയും കഠിനമോ മിതമോ ആയ വൈകല്യമുള്ള ആളുകളെയും ഉൾപ്പെടുത്തുന്നതിനുള്ള നിർദ്ദേശം കൂടി കമ്മിറ്റിയോഗത്തിൽ ഏറ്റെടുക്കും.

Related News