വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കാനുള്ള നീക്കവുമായി വിദ്യാഭ്യാസ മന്ത്രാലയം

  • 22/01/2021

കുവൈറ്റ് സിറ്റി : വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ അലി അൽ മുദഫിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും സംയുക്തസമിതി യോഗം ചേർന്നു. 2021 അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തിൽ സമഗ്രമായ വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കാനുള്ള ശ്രമത്തിനു പുറമേ സ്കൂൾ പദ്ധതി ക്രമേണ തിരിച്ചു വരുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് ഡോക്ടർ അൽ‌ മുദഫ്  പറഞ്ഞു.

വിദ്യാഭ്യാസ പ്രക്രിയയിൽ അധിഷ്ഠിതമായുള്ള മന്ത്രിസഭയുടെ മുൻഗണനകളും തീരുമാനങ്ങളും അംഗീകരിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു .അതേസമയം രണ്ടാം സെമസ്റ്ററിൽ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനേക്കുറിച്ച് നടന്ന ചർച്ച വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയങ്ങളുടെ ഇത്തരത്തിലുള്ള ആദ്യത്തെ സംയുക്ത കൂടിക്കാഴ്ചയാണെന്നും വിദ്യാലയങ്ങളിലൂടെ റിറ്റേൺ പ്ലാനും ആവശ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്താനുള്ള സമഗ്രമായ ചർച്ചകളും പഠനങ്ങളും നടത്തി തീരുമാനങ്ങൾ  നടപ്പിലാക്കുന്നതിന്റെ ഭാഗമായി പടിപടിയായി ക്രമേണ വിദ്യാലയങ്ങൾ തുറക്കുകയോ വിദൂര വിദ്യാഭ്യാസ പ്രക്രിയ തുടരുകയോ ചെയ്യുമെന്നും ഇതിനായി വിദ്യാഭ്യാസ ആരോഗ്യ മേഖലകൾ  ഏകോപിപ്പിച്ച് ടീമുകൾ രൂപീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ശുപാർശ ചെയ്തിട്ടുണ്ടെന്നും ആരോഗ്യകരമായ സ്കൂൾ അന്തരീക്ഷത്തിന് വേണ്ടതെല്ലാം നടപ്പിലാക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർ സെക്രട്ടറിയും വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളുടെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയുമായ ഫൈസൽ  അൽ മക്‌സിദ് അറിയിച്ചു

Related News