യുഎഇ മരുഭൂമിയിൽ വാഹനാപകടം; പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയത് ഹെലികോപ്റ്ററില്‍

  • 23/01/2021




അബുദാബി: മരുഭൂമിയിലുണ്ടായ മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റയാളെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. അബുദാബിയിലെ സ്വൈഹാന്‍ മരുഭൂമിയിലായിരുന്നു സംഭവം ഗുരുതരമായി പരിക്കേറ്റ് അനങ്ങാന്‍ സാധിക്കാതെ വന്നതോടെയാണ് അധികൃതരുടെ സഹായം തേടിയത്.

ദുബൈ പൊലീസിന്റെ സഹായത്തോടെ നാഷണല്‍ സെര്‍ച്ച്‌ ആന്റ് സെര്‍ക്യൂ സെന്റര്‍ അപകടം നടന്ന സ്ഥലം കണ്ടെത്തുകയും അവിടേക്ക് ഹെലികോപ്റ്റര്‍ എത്തിക്കുകയുമായിരുന്നു. ശൈഖ് ശഖ്‍ബൂത്ത് മെഡിക്കല്‍ സിറ്റിയിലേക്കാണ് ഇയാളെ എത്തിച്ചത്. കൊവിഡ് സംബന്ധമായ എല്ലാ സുരക്ഷാ നടപടികളും പാലിച്ചുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും അധികൃതര്‍ അറിയിച്ചു.

Related News