ഒമാനിൽ മാസ്‌ക് ധരിക്കാതിരുന്ന പ്രവാസിക്ക് ഒമാനില്‍ തടവുശിക്ഷയും നാടുകടത്തലും

  • 23/01/2021




മസ്‌കറ്റ്: പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതിരുന്ന പ്രവാസിക്ക് ഒമാനില്‍ തടവുശിക്ഷയും നാടുകടത്തലും. വടക്കന്‍ ശര്‍ഖിയയിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നുമാസം തടവും ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തലുമാണ് കോടതി വിധിയില്‍ പറയുന്നത്.

ബംഗ്ലാദേശ് സ്വദേശിയാണ് ശിക്ഷാനടപടിക്ക് വിധേയനായത്. പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നതും സംഘംചേരല്‍ പാടില്ലെന്നതും രാജ്യത്ത് കര്‍ശനമാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നാണ് സുപ്രീം കമ്മറ്റി അറിയിച്ചത്.

Related News