ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്...ഒമാനില്‍ മലയാളി യുവാവ് ജീവനൊടുക്കും മുമ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു

  • 24/01/2021



മസ്‌കത്ത്: മലയാളി യുവാവ് ഒമാനില്‍ ജെ സി ബിയുടെ കൈയില്‍ തൂങ്ങിമരിച്ചനിലയില്‍. പത്തനംതിട്ട കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്ബിയാണ് (33) മരിച്ചത്. ജെസിബി ഓപറേറ്ററായിരുന്നു. ഒമാനിലെ നിസ് വയില്‍ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ഫെയ്സ്ബുക്കില്‍ മരിക്കാന്‍ പോവുകയാണെന്ന പോസ്റ്റ് ഇട്ട ശേഷം ജെസിബിയുടെ കൈ ഉയര്‍ത്തി അതില്‍ തൂങ്ങുകയായിരുന്നു. 'അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്', വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ആദ്യം തമാശ രീതിയിലാണ് പോസ്റ്റ് എല്ലാവരും കണ്ടത്. പിന്നാലെ മണിക്കൂറുകള്‍ക്കകം മരണവാര്‍ത്തയുമെത്തി.


അവിവാഹിതനാണ്. നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്.

Related News