യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ

  • 17/10/2020

യുഎഇയിൽ  ഷാര്‍ജ അന്തരാഷ്‍ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും പ്രത്യേക അറിയിപ്പുകളുമായി രം​ഗത്ത്. അബുദാബിയില്‍ താമസിക്കുന്നവര്‍ ഷാര്‍ജ വിമാനത്താവളത്തിലേക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ അനുമതി വാങ്ങണമെന്ന് അധികൃതർ നിര്‍ദ്ദശം നൽകി. പുതിയ നിര്‍ദ്ദേശം ഉടനടി പ്രാബല്യത്തില്‍ വന്നതായും എയര്‍ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ ഫേസ്‍ബുക്ക് പേജിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നു. അല്‍ഐനിലും അബുദാബിയിലും ഇഷ്യൂ ചെയ‍്ത താമസ വിസയുള്ളവര്‍ ഷാര്‍ജയിലേക്കാണ് വരുന്നതെങ്കില്‍ ഐ.സി.എ അനുമതി വാങ്ങിയിരിക്കണമെന്നും നിര്‍ദ്ദേശം നൽകുന്നു.

Related News