ക്ലൗഡ് സീഡിങ് പദ്ധതി വിപുലീകരിക്കാനൊരുങ്ങി യു എ ഇ

  • 30/01/2021



 കൃത്രിമ മഴ പെയ്യിക്കുന്ന പദ്ധതിയായ ക്ലൗഡ് സീഡിങ്  മഴമേഘ പദ്ധതി  വിപുലീകരിക്കാനൊരുങ്ങി യു എ ഇ.
ഭൂഗർഭജല നിരപ്പ് ഉയർത്താനും കാർഷികമേഖലകൾ
വിപുലമാക്കാനാണ്  പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജല-കാർഷിക മേഖലകളിൽ ഇസ്രയേലുമായി ചേർന്നുള്ള പദ്ധതികൾക്കും തുടക്കമാകുകയാണ്. 

വരും കാലങ്ങളിൽ  രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ജലക്ഷാമം   ആകുമെന്ന  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  കൂടുതൽ  പദ്ധതികൾ  തയാറാക്കുന്നുണ്ടെന്ന് പരിസ്ഥിതി- കാലാവസ്ഥാമാറ്റ മന്ത്രി അബ്ദുല്ല അൽ നുഐമി പറഞ്ഞു.

മേയ് മുതൽ സെപ്റ്റംബർ വരെ ചില മേഖലകളിൽ നേരിയതോതിൽ മഴ ലഭിക്കാറുണ്ട്. ഈ സമയം പരമാവധി ഉപയോഗപ്പെടുത്തുകയാണു ലക്ഷ്യം.
മേഘങ്ങളിൽ നിന്നു പരമാവധി മഴ ലഭ്യമാക്കുകയാണു ലക്ഷ്യം. 2036 ആകുമ്പോഴേക്കും വൻമാറ്റത്തിനു രാജ്യം പൂർണ സജ്ജമാകുമെന്നാണു പ്രതീക്ഷ. 

Related News