കോവിഡ് വ്യാപനം; ബാറുകൾ അടച്ചു ദുബായിൽ ഫെബ്രുവരി ഡ്രൈ മാസമായി ആചരിക്കും .

  • 03/02/2021


ദുബായ് :  പുതുവത്സാരാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ മാസം  ലോകം  മുഴുവനുമുള്ള  വിനോദസഞ്ചാരികൾ  ദുബായിൽ എത്തിയിരുന്നു. ഇതിനെ തുടർന്ന് കൊറോണ വൈറസ് രോഗവ്യാപനം ദിനം പ്രതി  വർധിക്കുന്ന   സാഹചര്യത്തിൽ രോഗ വ്യാപനം കുറയ്ക്കുന്നതിനായാണ് ഈ മാസം മുഴുവനും ഡ്രൈ മാസമായി ആചരിക്കാൻ ഭരണകൂടം തീരുമാനിച്ചത് . 

ആൾക്കൂട്ടം കുറയ്ക്കുന്നതിനായി സിനിമ തീയേറ്ററുകൾ , മാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ  ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.  കഫേകളുടെ പ്രവർത്തന സമയം പുലർച്ചെ ഒരു മണിവരെയാക്കാനും  ഭരണകൂടം ഉത്തരവിട്ടുണ്ട്‌. കഴിഞ്ഞ 17  ദിവസമായി യുഎയിൽ കൊറോണ വൈറസ്  ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് രോഗ വ്യാപനം കുറയ്ക്കുന്നതിനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകാൻ    ഭരണകൂടം തീരുമാനിച്ചത്. 

നിലവിൽ കോവിഡ് വ്യാപന സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന തലത്തിലേക്ക് ദുബായിയെ എത്തിക്കുകയാണ് ഭരണകൂടത്തിന്റെ ലക്‌ഷ്യം . വിനോദസഞ്ചാര മേഖലയും റിയൽ എസ്റ്റേറ്റ് മേഖലയും  പ്രവർത്തനം പുനരാംഭിച്ചതിനു ശേഷമാണു ദുബായിൽ കോവിഡ് രോഗവ്യാപനം ക്രമാതീതമായി കൂടി കൊണ്ടിരിക്കുന്നത്.

Related News