അസാന്മാർഗിക പ്രവൃത്തികളിലേർപ്പെട്ടതിന് ഒമാനിൽ സ്ത്രീകളുൾപ്പെടെ ഒരു സംഘം പ്രവാസികൾ അറസ്റ്റിൽ

  • 09/02/2021

മസ്‌കറ്റ്: അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് സ്ത്രീകളുൾപ്പെടെ ഒരു സംഘം പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പൊതുധാർമികതയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നാരോപിച്ചാണ് അധികൃതരുടെ നടപടി. 

തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാന്റാണ് ഈ സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. ഇവർക്കെതിരായ നിയമ നടപടികൾ പുരോഗമിക്കുന്നതായും റോയൽ ഒമാൻ പൊലീസ് ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചു.

Related News