കോവിഡ് വ്യാപനം: ഒമാനിൽ നാളെ മുതൽ കർശന നിയന്ത്രണം

  • 11/02/2021

മസ്കത്ത്: കോവിടെ വ്യാപന മൂലം നാളെമുതൽ ഒമാനിൽ കർശന നിയന്ത്രണം കൊണ്ടുവരാൻ ഒമാൻ സുപ്രിം കമ്മറ്റി തീരുമാനിച്ചു. ഒമാനിലെ ചില ഗവർണറേറ്റുകളിലെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ കമ്മറ്റി തീരുമാനിച്ചു.  രാജ്യത്തെ ബീച്ചുകളും പാർക്കുകളും അടയ്ക്കാനും കരമാർഗം രാജ്യത്ത് എത്തുന്ന സ്വദേശി പൗരന്മാർക്ക് ക്വാറൻറീൻ നടപടികൾ കർശനമാക്കുവാനും വടക്കൻ ശർഖിയ ഗവർണറേറ്റിലെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണി മുതൽ രാവിലെ ആറ് വരെ 14 ദിവസത്തേക്ക് നിർത്തിവെക്കാനാണ് സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

സുൽത്താനേറ്റിലെ എല്ലാ ഗവർണറേറ്റുകളിലെ ബീച്ചുകളും പൊതു പാർക്കുകളും ഫെബ്രുവരി 11 വ്യാഴാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. റെസ്​റ്റ്​ ഹൗസുകൾ, ഫാമുകൾ, വിൻറർ ക്യാമ്ബുകൾ തുടങ്ങിയ സ്​ഥലങ്ങളിലെ ഒത്തുചരലുകൾക്കും കർശന വിലക്ക്​ ബാധകമാണ്​. വീടുകളിലും സ്വകാര്യ സ്​ഥലങ്ങളിലും ഒത്തുചേരൽ പാടില്ലെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.

Related News