യു.എ.ഇയിൽ ഏറ്റവും ഉയർന്ന കോവിഡ് മരണം ഇന്ന്; മരിച്ചവർ ആയിരം കവിഞ്ഞു

  • 13/02/2021


ദുബായ് : യു.എ.ഇയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷമുള്ള ഏറ്റവും ഉയർന്ന മരണ നിരക്ക് ശനിയാഴ്ച രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 1001 ആയി. കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷം ഒരു ദിവസം ഇത്രയധികം പേർ മരിക്കുന്നത് ഇതാദ്യമായാണ്.

2631 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിക്കുന്നത്.അതേസമയം 3589 പേർക്ക് രോഗം ഭേദമായി.രാജ്യത്ത് ഇതുവരെ 345605 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.326780 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 

പുതിയ വര്ഷം തുടങ്ങിയ ശേഷം യു.എ.ഇയിൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നിട്ടുണ്ട്.അവധിക്കാലം ചെലവഴിക്കുന്നതിനായി വിനോദ സഞ്ചാരികളുടെ രാജ്യത്തേക്കുള്ള ഒഴുക്ക് വർധിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Related News