കൗതുക കാഴ്ചകളുടെ കലവറ പ്രസിഡൻഷ്യൽ പാലസ് നാളെ തുറക്കും

  • 19/10/2020

അബുദാബി;  കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി അടച്ചിട്ട അബുദാബിയിലെ  കൗതുക കാഴ്ചകളുടെ കലവറയായ പ്രസിഡൻഷ്യൽ പാലസ് (ഖസർ അൽ വതൻ) നാളെ തുറക്കും.  കുറച്ച് മാസങ്ങളായി അടച്ചിരുന്ന കൊട്ടാര വാതിലാണ് വീണ്ടും തുറക്കുന്നതെന്ന് അധിക‍ൃതർ അറിയിച്ചു. ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ രാത്രി 7.30 വരെയുമാണ് പ്രവേശനം. തിങ്കൾ അവധി. 60 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 4 മുതൽ 17 വയസ്സു വരെയുള്ളവർക്ക് 30 ദിർഹം മതി. 

 ഖസർ അൽ വതന് (പ്രസിഡൻഷ്യൽ പാലസ്) പ്രൈഡ് ഓഫ് അബുദാബി അവാർഡ് നേരത്തെ ലഭിച്ചിരുന്നു. ഏറ്റവും മികച്ച ആകർഷണം എന്ന വിഭാഗത്തിലാണ് ഖസർ അൽ വതന് പുരസ്കാരം ലഭിച്ചിരുന്നത്. അറബ് വാസ്തുശിൽപകല സമ്മേളിക്കുന്ന രാജകൊട്ടാരമായ ഖസർ അൽ വതൻ 2019 മാർച്ച് 11നാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്.

Related News