ദു​ബൈ- അ​ൽ​ഐ​ൻ റോ​ഡിന്റെ നി​ർ​മാ​ണം 60 ശ​ത​മാ​നം പൂ​ർ​ത്തി​യായി

  • 21/02/2021

ദു​ബൈ: ദു​ബൈ- അ​ൽ​ഐ​ൻ റോ​ഡിന്റെ നി​ർ​മാ​ണം 60 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി ആ​ർ.​ടി.​എ അ​റി​യി​ച്ചു. 200 കോ​ടി ദി​ർ​ഹം മു​ത​ൽ​മു​ട​ക്കി​ൽ വി​ക​സി​പ്പി​ക്കു​ന്ന റോഡ് ആണ് ദു​ബൈ- അ​ൽ​ഐ​ൻ. റാ​സ​ൽ ഖോ​ർ റോ​ഡ്, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡ്, ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ ഹം​ദാ​ൻ ആ​ൽ ന​ഹ്​​യാ​ൻ റോ​ഡ്, എ​മി​റേ​റ്റ്​​സ്​ റോ​ഡ്​ എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ നി​ർ​മാ​ണം. 

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ റോ​ഡിന്റെ ശേ​ഷി ഇ​ര​ട്ടി​യാ​യി വ​ർ​ധി​ക്കും. നി​ല​വി​ൽ മ​ണി​ക്കൂ​റി​ൽ 6000 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പോ​കാ​വു​ന്ന സ്ഥാ​ന​ത്ത്​ ഇ​ത്​ 12,000 ആ​യി ഉ​യ​രും. ബു​ക​ദ്ര ജ​ങ്​​ഷ​നി​ൽ നി​ന്ന്​ എ​മി​റേ​റ്റ്​​സ്​ റോ​ഡി​ലേ​ക്കു​ള്ള യാ​ത്ര​സ​മ​യം 16 മി​നി​റ്റി​ൽ നി​ന്ന്​ എ​ട്ട്​ ആ​യി കു​റ​യും.15 ല​ക്ഷം പേ​ർ​ക്ക്​ റോ​ഡ്​ വി​ക​സ​നം ഉ​പ​കാ​ര​പ്പെ​ടും. ​ദു​ബൈ സി​ലി​ക്ക​ൺ ഒ​യാ​സി​സ്, അ​ക്കാ​ദ​മി​ക്​ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കും ഗു​ണ​ക​ര​മാ​കും. 

Related News