ഹോട്ടലുകളിലും കഫെകളിലും ഫെബ്രുവരി 24 മുതൽ പാഴ്‌സൽ സർവീസ് മാത്രം.

  • 22/02/2021

കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രാജ്യത്ത് കർഫ്യു നടപ്പിലാക്കില്ലെന്ന് കുവൈത് സർക്കാർ വ്യക്തമാക്കി. ഇന്ന് നടന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. ഹോട്ടലുകളിലും കഫേകളിലും മറ്റൊരു  അറിയിപ്പ് ഉണ്ടാകുന്നത് വരെ ടേക്ക് എവെ , ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂവെന്നും കര നാവിക വ്യോമ അതിർത്തികൾ അടിച്ചിടമെന്നും സർക്കാർ വ്യക്തമാക്കി. അതേ സമയം മറ്റ് രാജ്യങ്ങളിൽ നിന്നും കുവൈത്തികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുമെന്നും  അറിയിച്ചു. 

Related News