പ്രവാസികൾക്ക് തിരിച്ചടി; 30 ശതമാനം കമ്പനികളും ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു

  • 20/10/2020

അബുദാബി;   യുഎഇയിൽ പ്രവർത്തിക്കുന്ന 20 ശതമാനം കമ്പനികളും ശമ്പളം മരവിപ്പിച്ചതായും 30 ശതമാനം കമ്പനികളും  ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ നീങ്ങുന്നുവെന്ന് സർവ്വേ റിപ്പോർട്ട്. യുഎഇയില്‍ നിന്നുള്ള 500 കമ്പനികളെ അടിസ്ഥാനമാക്കി നടത്തിയ സർവ്വേയിലാണ് ഇക്കാര്യം പറയുന്നത്.  കൊവിഡ് പ്രതിസന്ധി കാരണം 17 ശതമാനം കമ്പനികളും ശമ്പളവർദ്ധനവ് നൽകാൻ ആറുമാസമോ അതിൽ കൂടുതലോ വൈകിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 19.8 ശതമാനം കമ്പനികള്‍ ഈ വര്‍ഷത്തെ ശമ്പളം മരവിപ്പിച്ചിട്ടുണ്ട്. 

തൊഴിലാളികളുടെ എണ്ണത്തില്‍ ശരാശരി 10 ശതമാനം വരുത്താനാണ് 30 ശതമാനത്തോളം സ്ഥാപനങ്ങള്‍ ശ്രമിക്കുന്നതെന്നാണ് സര്‍വ്വേ ഫലത്തില്‍ പറയുന്നത്. വിവിധ കമ്പനികള്‍ 30 മുതല്‍ 50 വരെ ശതമാനം ശമ്പളം വെട്ടിക്കുറച്ചതായും സര്‍വേ ഫലത്തില്‍ പറയുന്നു. അതേസമയം, ചില വൻകിട കമ്പനികൾ ആളുകളെ കുറയ്ക്കുന്നതിനുള്ള നടപടികളിലൂടെ കടന്നു പോയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

Related News