മാർച്ച് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ

  • 28/02/2021


അബുദാബി: യുഎഇയിൽ മാർച്ച് മാസത്തേക്കുള്ള ഇന്ധന വില ഫ്യുവൽ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. ആഗോള എണ്ണ വില അടിസ്ഥാനപ്പെടുത്തി പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചിട്ടുണ്ട്.

ഫെബ്രുവരി 1.91 ദിർഹമായിരുന്ന സൂപ്പർ 98 പെട്രോളിന് മാർച്ചിൽ 2.12 ദിർഹമായിരിക്കും വില. സ്‍പെഷ്യൽ 95 പെട്രോളിന് 1.80 ദിർഹത്തിൽ നിന്ന് 2.01 ദിർഹമായാണ് വില കൂട്ടിയിരിക്കുന്നത്. ഡീസൽ വില മാർച്ചിൽ 2.15 ദിർമായിരിക്കും. ഫെബ്രുവരിയിൽ ഇത് 2.01 ദിർഹമായിരുന്നു. അഞ്ച് ശതമാനം മൂല്യ വർദ്ധിത നികൂതി ഉൾപ്പെടെയുള്ള വിലയാണിത്.

Related News