ഒമാനിൽ ഇന്ധനവിലയിൽ ആറ് ശതമാനം വർധനവ്

  • 28/02/2021

മസ്‍കത്ത്: ഒമാനിൽ മാർച്ച് മാസത്തെ ഇന്ധനവില ദേശിയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ആറ് ശതമാനം വർധനവാണ് മാർച്ച് മാസത്തെ ഇന്ധന വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

എം 95 പെട്രോളിന് 214 ബൈസയും എം 91 പെട്രോളിന് 200 ബൈസയും ഡീസലിന് 222 ബൈസയുമായിരിക്കും മാർച്ചിലെ ഇന്ധന വില. ഫെബ്രുവരിയിൽ എം 95ന് 202 ബൈസയും എം 91ന് 188 ബൈസയും ഡീസലിന് 209 ബൈസയുമായിരുന്നു വില.

Related News