യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം അടിയന്തരമായി പാകിസ്ഥാനിൽ ഇറക്കി

  • 02/03/2021


ഷാർജ: ഷാർജയിൽ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ ഇറക്കി. വിമാനത്തിലെ ഒരു യാത്രക്കാരന് ശാരീരിക അസ്വാസ്ഥ്യമുണ്ടാകുകയും വൈദ്യസഹായം ആവശ്യമായി വരികയും ചെയ്ത സാഹചര്യത്തിലാണ് വിമാനം കറാച്ചിയിലിറക്കിയത്.

ഇൻഡിഗോ 6E 1412 ഷാർജ-ലഖ്‌നൗ വിമാനമാണ് ചൊവ്വാഴ്ച അടിയന്തരമായി വഴിതിരിച്ച് വിട്ട് കറാച്ചിയിലിറക്കിയത്. എന്നാൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായില്ലെന്നും ഇദ്ദേഹത്തിന്റെ മരണം കറാച്ചി വിമാനത്താവളത്തിൽ വെച്ച് മെഡിക്കൽ സംഘം സ്ഥിരീകരിച്ചതായും എയർലൈൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. യാത്രക്കാരന്റെ മരണത്തിൽ വിമാന കമ്പനി അനുശോചനം രേഖപ്പെടുത്തി.

Related News