6 ദിവസം കഴിഞ്ഞിട്ടും കൊവിഡ് പരിശോധന നടത്തിയിട്ടില്ല; പ്രവാസികൾക്ക് 5000 ദിർഹം പിഴ

  • 20/10/2020

അബുദാബിയിൽ അതിർത്തി കടന്ന് തിരിച്ചെത്തി കൊവിഡ് പരിശോധന നടത്താത്ത പ്രവാസികളിൽ നിന്നും പിഴ ഈടാക്കി.  ആറാം ദിവസമായിട്ടും പിസിആർ ടെസ്റ്റ് എടുക്കാത്ത ട്രക്ക്, പിക്കപ് ഡ്രൈവർമാർ എന്നിവരിൽ നിന്നും 5000 ദിർഹമാണ് പിഴ ഈടാക്കിയത്.  മലയാളി പ്രവാസികൾ അടക്കം നിരവധി പേരിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്.  രാജ്യത്ത് എത്തുന്നവർ 6 ദിവസം കൊവിഡ് പരിശോധന നടത്തണമെന്ന് ഭൂരിഭാ​ഗം പേർക്കും അറിയില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.  നിരവധി ഡ്രൈവർമാർക്കാണ് 5000 ദിർഹം പിഴ അടയ്ക്കണമെന്ന സന്ദേശം ലഭിച്ചത്. ദുബായിൽ രജിസ്റ്റർ ചെയ്ത ഡീസൽ ടാങ്കറിന്റെ രജിസ്ട്രേഷൻ പുതുക്കാൻ പോയി തിരിച്ചെത്തിയ മലയാളിയും പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർധിച്ചതിനാൽ അതിർത്തിയിലെ പരിശോധനയും കർശനമാക്കിയിട്ടുണ്ട്.

 സ്ഥിരമായി അബുദാബിയിലേക്ക് വിതരണത്തിന് എത്തുന്ന ഡ്രൈവർമാർ കൊവിഡ് ടെസ്റ്റ് എടുക്കണമെന്നും അധികൃതർ നിർദ്ദേശം നൽകുന്നു. വ്യക്തികളുടെയും സമൂഹത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് പരിശോധന കർശനമാക്കിയതെന്ന് അധികൃതർ അറിയിച്ചു.

Related News