കൊവിഡ് വാക്‌സിൻ സ്വീകരിച്ചയാൾ മരിച്ചുവെന്ന് വ്യാജപ്രചാരണം; നടപടിയെടുക്കുമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം

  • 07/03/2021


മസ്‌കറ്റ്: കൊവിഡ് 19 വാക്‌സിൻ സ്വീകരിച്ചയാൾ ഒമാനിൽ മരണപ്പെട്ടെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഈ പ്രചാരണം വ്യാജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒമാനിൽ വാക്‌സിൻ സ്വീകരിച്ച ആർക്കും ഗുരുതരമായ പാർശ്വ ഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത്തരത്തിൽ വ്യാജപ്രചാരണങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

Related News