ക്വാറന്റൈൻ രാജ്യങ്ങളുടെ ഗ്രീൻലിസ്റ്റ് വീണ്ടും പുതുക്കി അബുദാബി; ഗ്രീൻ ലിസ്റ്റിൽ ആകെ 13 രാജ്യങ്ങൾ

  • 08/03/2021

അബുദാബി: ക്വാറന്റൈൻ വേണ്ടാത്ത രാജ്യങ്ങളുടെ ഗ്രീൻലിസ്റ്റ് വീണ്ടും പുതുക്കി അബുദാബി. പുതുക്കിയ ലിസ്റ്റിൽ വീണ്ടും സൗദി  അറബ്യയെ ഉൾപ്പെടുത്തി. മാർച്ച് 8, തിങ്കളാഴ്ച്ചയാണ് സുരക്ഷിതമായ രാജ്യങ്ങളുടെയും, പ്രദേശങ്ങളുടെയും പേര് ഉൾപ്പെടുത്തിയ ഗ്രീൻ ലിസ്റ്റ് അബുദാബി പുതുക്കിയത്. ഗ്രീൻ ലിസ്റ്റിൽ ആകെ 13 രാജ്യങ്ങളുടെ പേരുകളാണുള്ളത്. 

പുതുക്കിയ ലിസ്റ്റിൽ പുതുതായി ചേർത്തത് കസാഖിസ്ഥാൻ, മൊറോക്കോ, സൗദി അറേബ്യ എന്നീ മൂന്ന് രാജ്യങ്ങളാണ് ഉള്ളത്. ഈ രാജ്യങ്ങളിൽ നിന്ന് ഇനി അബുദാബി എമിറേറ്റീസിൽ എത്തുന്ന യാത്രക്കാർക്ക് ക്വാറന്റൈൻ ഇരിക്കേണ്ട ആവശ്യമില്ല. പക്ഷെ അബുദാബി വിമാനതാവളത്തിൽ എത്തുന്ന ഉടനെ പിസിആർ ടെസ്റ്റ് ഉറപ്പായും നടത്തിയിരിക്കണം. 

പുതുക്കിയ ഗ്രീൻ ലിസ്റ്റിൽ ഉള്ള രാജ്യങ്ങൾ ഓസ്‌ട്രേലിയ, ഭൂട്ടാൻ, ബ്രൂണൈ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോംഗ്, ഐസ്‌ലാന്റ്, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംഗപ്പൂർ, കസാഖിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് നിലവിൽ അബുദാബിയുടെ ഗ്രീൻ ലിസ്റ്റിലുള്ളത്. ഫെബ്രുവരി 21 പുതുക്കിയ പട്ടികയാണ് മാർച്ച് 8 ന് വീണ്ടും പുതുക്കിയത്. ഫെബ്രുവരി 21ന് പുതുക്കിയ പട്ടികയിൽ ആകെ 10 രാജ്യങ്ങളാണ് ഉള്ളത്.


Related News