സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധന മരവിപ്പിച്ച നടപടി നീട്ടി ദുബൈ

  • 10/03/2021

ദുബൈ: സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധന മരവിപ്പിച്ച നടപടി 2023 വരെ നീട്ടി ദുബൈ. 2023 വരെ സർക്കാർ ഫീസുകളൊന്നും വർധിപ്പിക്കില്ലെന്നും പുതിയ ഫീസുകൾ ഏർപ്പെടുത്തില്ലെന്നും അധികൃതർ അറിയിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കിയത്. മൂന്നു വർഷത്തേക്ക് സർക്കാർ ഫീസുകളുടെ വർധന നിർത്തിവെച്ച് 2018ൽ ഉത്തരവിറങ്ങിയിരുന്നു. ഇതാണ് ഇപ്പോൾ 2023 വരെ നീട്ടി നൽകിയത്. 

കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്കും സംരംഭകർക്കും ആശ്വാസകരമായ തീരുമാനമാണിത്. കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത 2020 മാർച്ച് മുതൽ ദുബൈ സർക്കാർ നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അഞ്ച് സാമ്പത്തിക പാക്കേജുകളാണ് ഈ കാലയളവിൽ പ്രഖ്യാപിച്ചത്. ഇതിനായി 700 കോടി ദിർഹം മാറ്റിവെച്ചിരുന്നു. 

Related News