ടൂറിസം മേഖലയിൽ പരിശോധന കർശനമാക്കാനൊരുങ്ങി ദുബായ്

  • 11/03/2021

കോറോണയുടെ പശ്ചാത്തലത്തിൽ ടൂറിസം മേഖലയിൽ കനത്ത പരിശോധന നടത്താൻ ദുബായ്. ഏറ്റവും സുരക്ഷിത നഗരമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് മൂന്നു ഘട്ടമായുള്ള നടപടികളും കൊറോണ പ്രതിരോധ ചട്ടവും ആദ്യമായി പ്രഖ്യാപിച്ച നഗരം ദുബായാണ്.

ഇതിന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ (ഡബ്ല്യുടിടിസി) സേഫ് ട്രാവൽ മുദ്രയും ദുബായ്ക്കു ലഭിച്ചിരുന്നു. ദുബായ് പൊലീസ്, മുനിസിപ്പാലിറ്റി, ദുബായ് ഇക്കണോമി എന്നിവയുമായി ചേർന്നാണ് നടപടികൾ സ്വീകരിക്കുന്നത്. കൊറോണ ചട്ട ലംഘനങ്ങൾക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. കൊറോണ ചട്ടങ്ങൾ പാലിക്കാതിരുന്നതിന് രണ്ടു മാസത്തിനിടെ 47 ടൂറിസം സ്ഥാപനങ്ങൾ പൂട്ടിയതായും 274 ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.

Related News