പ്രതിദിനം ഒന്നിലധികം പരീക്ഷകൾ നടത്താൻ ഷാർജയിലെ ഒരു സ്‍കൂളുകളെയും അനുവദിക്കില്ലെന്ന് അധികൃതർ

  • 13/03/2021



ഷാർജ: പ്രതിദിനം ഒന്നിലധികം പരീക്ഷകൾ നടത്താൻ ഷാർജയിലെ ഒരു സ്‍കൂളുകളെയും അനുവദിക്കില്ലെന്ന് അധികൃതർ. ഒരു കുട്ടിയുടെ രക്ഷിതാവിൽ നിന്ന് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് ഇക്കാര്യത്തിൽ അധികൃതർ തീരുമാനമെടുത്തത് .

ഒരു ദിവസം രണ്ട് പരീക്ഷയുള്ളതിനാൽ മകൻ പഠിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട അമ്മയാണ് പരാതി ഉന്നയിച്ചത്. ഇത്തരത്തിൽ പരീക്ഷ നടത്തുന്നത് ശരിയല്ലെന്നും ഭരണാധികാരി സ്വകാര്യ സ്‍കൂൾ അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കണമെന്നുമായിരുന്നു അമ്മയുടെ ആവശ്യം. ഷാർജ റേഡിയോ പ്രോഗ്രാമിലൂടെയാണ് ഇവർ പരാതി ഉന്നയിച്ചത്. കുട്ടികൾക്ക് രണ്ട് പരീക്ഷകൾക്കും വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ കഴിയില്ല. ഇത് അവരുടെ പ്രകടനത്തെ ബാധിക്കും. ചിലപ്പോൾ പരീക്ഷകളിൽ തോൽക്കാനും സാധ്യതയുണ്ടെന്ന് മാതാവ് ആശങ്കപ്പെട്ടു .

അതെ സമയം പരാതി ശ്രദ്ധയിൽപെട്ട ഉടൻ ഇക്കാര്യം പരിശോധിക്കാൻ ഷാർജ ഭരണാധികാരി, ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോരിറ്റിയോട് നിർദേശിക്കുകയായിരുന്നു. അതോരിറ്റിയുടെ ഉദ്യോഗസ്ഥ സംഘം ഉടൻ തന്നെ സ്‍കൂളുമായി ബന്ധപ്പെട്ടെന്നും പരിഹാരമുണ്ടാക്കിയതായും ഡയറക്ടർ അലി അൽഹുസ്‍നി പറഞ്ഞു. ഒരു സ്‍കൂളിനും ഒന്നിലധികം പരീക്ഷകൾ നടത്താൻ അവകാശമില്ലെന്ന് ധരിപ്പിച്ച അധികൃതർ കുട്ടിയുടെ മാതാവിനെ ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ച കാര്യവും അറിയിച്ചു.

Related News