മയക്കുമരുന്ന് കള്ളക്കടത്ത്; ഒമാനിൽ രണ്ടു വിദേശികളെ പിടികൂടി

  • 13/03/2021


മസ്‌കറ്റ്: മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു വിദേശികളെ ഒമാനിൽ അറസ്റ്റ് ചെയ്തിരിക്കുന്നു 71 കിലോഗ്രാം ക്രിസ്റ്റൽ മയക്കമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചതിനാണ് ഇരുവരും റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് . 

ഒരു അന്താരാഷ്ട്ര സംഘത്തിന്റെ പങ്കാളിത്തത്തോടെ മയക്കുമരുന്ന് കടത്തിയിരുന്ന ഇരുവരെയും വടക്കൻ ബാത്തിനാ ഗവർണറേറ്റിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ, പൊലീസ് കമാൻഡുകൾ തുടർച്ചയായി നടത്തി വന്ന അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്യാൻ സാധിക്കുകയുണ്ടായത്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്ന് അധികൃതർ അറിയിക്കുകയുണ്ടായി.

Related News