ഒമാനിൽ ഏപ്രിൽ 16 മുതൽ മൂല്യ വർദ്ധിത നികുതി പ്രാബല്യത്തിൽ വരും

  • 15/03/2021

മസ്‍കത്ത്: ഒമാനിൽ ഏപ്രിൽ 16 മുതൽ മൂല്യ വർദ്ധിത നികുതി (വാറ്റ്) പ്രാബല്യത്തിൽ വരും. ടാക്സ് അതോരിറ്റി ചെയർമാർ സൗദ്‌ ബിൻ നാസർ ബിൻ റാഷിദ് അൽ ശുഖൈലിയെ ഉദ്ധരിച്ച് ഒമാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

ജി.ഡി.പിയുടെ 1.5 ശതമാനം (400 ദശലക്ഷം റിയാൽ) നികുതിയിലൂടെ സമാഹരിക്കാനാണ് ഒമാൻ ലക്ഷ്യമിടുന്നത്. മൂല്യവർധിത നികുതി നടപ്പാക്കുന്ന നാലാമത്തെ ഗൾഫ് രാജ്യമാണ് ഒമാൻ. 94 ഭക്ഷ്യ വസ്തുക്കളെ നേരത്തെ തന്നെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. മൂല്യ വർദ്ധിത നികുതി നടപ്പാക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ടെന്ന് ടാക്സ് അതോരിറ്റി ചെയർമാൻ അറിയിച്ചു.

Related News