യുഎഇയിൽ പൊതുമാപ്പ് കാലാവധി തീരുന്നു; നിയമ ലംഘകരോട് രാജ്യം വിടാൻ നിർദ്ദേശം‌

  • 21/10/2020

അബുദാബി;  യുഎഇയിൽ   പൊതുമാപ്പ് കാലാവധി നവംബർ 17ന് അവസാനിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ്. താമസ രേഖകൾ നിയമാനുസൃതമാക്കാതെ രാജ്യത്ത് നിൽക്കുന്നവർക്ക് അനധികൃത താമസത്തിന് പിഴയൊന്നും കൂടാതെ രാജ്യം വിടാനുള്ള അന്തിമ  സമയപരിധിയാണിതെന്നും അധികൃതർ അറിയിച്ചു. നിയമ ലംഘകർ രാജ്യം വിടണമെന്നും ഫെഡറൽ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. 
വിവിധ വിസകളിൽ രാജ്യത്തു പ്രവേശിച്ചവരുടെ വീസാ കാലാവധി തീർന്നാൽ ഒരു ദിവസത്തെ അധിക താമസത്തിനു ആദ്യ ദിവസം 200 ദിർഹമാണ് പിഴ നൽകേണ്ടത്. പിന്നീടുള്ള ഓരോ ദിവസത്തിനും 100 ദിർഹം വീതം പിഴയിനത്തിൽ അടയ്ക്കണം. രാജ്യം വിടുന്ന ദിവസം ഇവരിൽ നിന്നും സർവീസ് ചാർജായി 100 ദിർഹം കൂടി ഈടാക്കും.

 പൊതുമാപ്പ് കാലാവധി കഴിഞ്ഞ ഓഗസ്റ്റ് 18നു അവസാനിച്ചിരുന്നെങ്കിലും മൂന്നു മാസം കൂടി നീട്ടുകയായിരുന്നു. 2020 മാർച്ച് ഒന്നിനു മുമ്പ് താമസ രേഖകൾ അസാധുവായ ആളുകൾക്ക് നിയമാനുസൃതം രാജ്യം വിടാനുള്ള അവസരം കൂടിയാണിത്. അനധികൃത താമസത്തിന് അടയ്ക്കേണ്ട വൻ തുകയിൽ ഇളവു നൽകി നാടുവിടാൻ അവസരമൊരുക്കുന്നതിനാൽ ഇതു പ്രയോജനപ്പെടുത്തണമെന്നാണു അധികൃതർ നിർദ്ദേശം നൽകുന്നത്.

Related News