ഒമാനിൽ പർവ്വതാരോഹണത്തിനിടെ മലമുകളിൽ നിന്ന് വീണ് സ്ത്രീ മരിച്ചു

  • 19/03/2021

ഒമാനിൽ പർവ്വതാരോഹണത്തിനിടെ മലമുകളിൽ നിന്ന് വീണ് സ്ത്രീ മരിച്ചു. അൽ ദാഖിലിയ ഗവർണറേറ്റിലാണ് സംഭവം . ബിദ്ബിദ് വിലായത്തിലെ സെയ്ഹ് അൽ അഹ്മർ ഏരിയയിൽ മലമുകളിൽ നിന്ന് ഒരു സ്ത്രീ താഴേക്ക് വീണതായി അധികൃതർക്ക് വിവരം ലഭിച്ചു.

ഉടൻ തന്നെ മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗത്തിലെ രക്ഷാപ്രവർത്തനസംഘം സ്ഥലത്തെത്തി. സ്ത്രീയെ കണ്ടെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related News