യുഎഇയിൽ പൊടിക്കാറ്റ് വീശാൻ സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

  • 21/03/2021



അബുദാബി: യുഎഇയിൽ ഇന്ന്(ഞായറാഴ്ച) പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ദൂരക്കാഴ്ചയെ ബാധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10 മണി മുതൽ എട്ടു മണി വരെയാണ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഞായറാഴ്ച രാവിലെ ഏഴു മണി മുതൽ തിങ്കളാഴ്ച രാവിലെ ഏഴ് മണി വരെ കടൽ പ്രക്ഷുബ്ദമാകാനും സാധ്യതയുള്ളതായി അറിയിപ്പുണ്ട്. തിരമാലകൾ ആറ് അടി വരെ ഉയർന്നേക്കാം.

Related News