ഒമാനിൽ അപ്പാർട്ട്‌മെന്റിൽ തീപ്പിടുത്തം; കുടുങ്ങിയവരെ രക്ഷപെടുത്തി

  • 22/03/2021

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവർണറേറ്റിൽ ഒരു അപ്പാർട്ട്‌മെന്റിൽ തീപ്പിടുത്തം. അപ്പാർട്ട്‌മെന്റിനുള്ളിൽ കുടുങ്ങിയ നാലുപേരെ അഗ്നിശമനസേന വിഭാഗം രക്ഷപ്പെടുത്തി.

ബൗഷാർ വിലായത്തിലെ അൽ അതായിബ ഏരിയയിലെ ഒരു കെട്ടിടത്തിലെ അപ്പാർട്ട്‌മെന്റിലാണ് തീപ്പിടുത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ മസ്‌കറ്റ് ഗവർണറേറ്റിൽ നിന്നുള്ള അഗ്നിശമനസേന അംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. 

അപ്പാർട്ട്‌മെന്റിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തിയെന്നും ഇവർ സുരക്ഷിതരാണെന്നും പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അറിയിച്ചു.

Related News