ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനും, അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സയിദ് അൽ സയിദിനും ഗാന്ധി സമാധാന പുരസ്‌കാരം

  • 22/03/2021



ന്യൂഡൽഹി: 2019, 2020 വർഷങ്ങളിലെ ഗാന്ധി സമാധാന പുരസ്‌കാര ജേതാക്കളെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. ഒരു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനാണ് 2020-ലെ ഗാന്ധി സമാധാന പുരസ്‌കാരം. അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സയിദ് അൽ സയിദിനാണ് 2019ലെ പുരസ്‌കാരം.

മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വക്താവായിരുന്നു ഷെയ്ഖ് മുജീബുർ റഹ്മാനെന്നും സുൽത്താൻ ഖാബൂസ് ബിൻ സയിദ് അൽ സയിദ് സമാധാനത്തിന്റെ സന്ദേശവാഹകനായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Related News