ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യം തേടിയെത്തിയത് മലയാളിയെ; ലഭിക്കുക ഏഴുകോടി

  • 25/10/2020

നിന്ന നില്‍പ്പില്‍ കോടീശ്വരനായി എന്ന് കേട്ടിട്ടില്ലെ. മലയാളിയായ അനൂപ് പിള്ളയുടെ ജീവിതത്തില്‍ സംഭവിച്ചത് അതാണ്. ദുബായി ഡ്യൂട്ടി ഫ്രീ മില്യനിയം നറുക്കെടുപ്പില്‍ വിജയിച്ച് ഏഴു കോടി രൂപയാണ് മലയാളിയായ അനൂപ് പിള്ളക്ക് ലഭിച്ചത്.  ദുബായിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ മാനേജറായാണ് അനൂപ് പിള്ള ജോലി ചെയ്യുന്നത്. 21 വര്‍ഷമായി ദുബായിയിലാണ് താമസം. 

പത്ത് വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇത്തവണയാണ് അനൂപിനെ തേടി ഭാഗ്യം എത്തിയത്. കൊവിഡ് മഹാമാരിയുടെ കാലത്ത് ഇത്തരത്തില്‍ ഒരു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചതില്‍ ഒത്തിരി സന്തോഷം ഉള്ളതായി അനൂപ് പറയുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ ആരംഭിച്ച് 1999 ന് ശേഷം വിജയിയാകുന്ന 16-ാം മത്തെ ഇന്ത്യക്കാരനാണ്  അനൂപ്.

Related News