വിമാന സര്‍വ്വീസുകള്‍ ഘട്ടംഘട്ടമായി; യാത്രക്കാര്‍ക്കുള്ള പ്രത്യേക പ്രോട്ടോക്കോളുമായി യുഎഇ

  • 27/10/2020

കൊവിഡ് പശ്ചാത്തലത്തിൽ യു.എ.ഇയില്‍ യാത്രക്കാര്‍ക്കുള്ള പ്രത്യേക പ്രോട്ടോക്കോള്‍ തയ്യാറാക്കുന്നു. വിമാന സര്‍വ്വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഒരു മാസത്തിനുള്ളില്‍ പുതിയ പ്രോട്ടോക്കോള്‍ തയ്യാറാക്കുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍റ് ടൂറിസം കൗണ്‍സിൽ അറിയിച്ചു. ദുബായില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള അന്താരാഷ്ട്ര വിമാനത്തിലാകും ആദ്യം പുതിയ പ്രോട്ടോക്കോള്‍ നടപ്പാക്കുക. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുളള ക്രമീകരണങ്ങളാണ് നടപ്പാക്കാന്‍ ആലോചിക്കുന്നതെന്ന് ഡബ്ല്യു ടി.ടി.സി പ്രസിഡന്‍റ് ഗ്ലോറിയ മാന്‍സോ ഗിവര പറഞ്ഞു. എല്ലാവര്‍ക്കും സ്വീകാര്യമായ ഏകീകൃത മാര്‍ഗരേഖയാണ് ലക്ഷ്യമിടുന്നത്. ഡിസംബറോടെ കൂടുതല്‍ യാത്രക്കാരെ വിവിധ വിമാന കമ്പനികള്‍ പ്രതീക്ഷിക്കുന്നുണ്ട്. കൊവിഡ് ടെസ്റ്റുകള്‍, ക്വാറന്‍റൈയിന്‍ കാലയളവ് എന്നിവയുടെ കാര്യത്തില്‍ എല്ലാ രാജ്യങ്ങളും ഏകീകൃത ചട്ടം രൂപപ്പെടുത്തണമെന്ന ആവശ്യവും ഡബ്ല്യു.ടി.ടി.സി മുന്നോട്ടു വച്ചിട്ടുണ്ട്. വ്യോമയാന മേഖല പൂര്‍വ്വ സ്ഥിതി കൈവരിക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍

Related News