പ്രവാസിയെ കുത്തിക്കൊലപ്പെടുത്തി പണം മോഷ്ടിച്ചു; രാജ്യം വിടാനുള്ള ശ്രമത്തിനിടെ നാലുപേര്‍ പിടിയില്‍

  • 02/11/2020

അജ്മാന്‍:  യുഎഇയിലെ അജ്മാനില്‍ ഏഷ്യക്കാരനായ നിക്ഷേപകന്റെ മരണവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരണപ്പെട്ട നിക്ഷേപകന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒരു ലക്ഷം ദിര്‍ഹം മോഷ്ടിക്കുകയും ചെയ്ത പ്രതികളെയാണ് ഇപ്പോൾ പിടിയിലായത്. പിടിയിലായ നാലുപേരും ഏഷ്യക്കാരാണ്. അജ്മാനിലെ അല്‍ റവ്ധ ഏരിയിയിലെ കെട്ടിടത്തിലാണ് നിക്ഷേപകന്റെ മൃതദേഹം കണ്ടെത്തിയത്.

 നിരവധി തവണ കുത്തേറ്റതിന്റെ മുറിവുകള്‍ മൃതദേഹത്തിലുണ്ടായിരുന്നു. രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണ് ഏഷ്യക്കാരായ നാലുപേര്‍ പിടിയിലായത്. വിമാനം പറന്നുയരാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കുമ്പോഴാണ് രാജ്യം വിടാന്‍ ശ്രമിച്ച പ്രതികളെ പിടികൂടിയതെന്ന് അജ്മാന്‍ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം ഡയറക്ടര്‍ ലഫ്.കേണല്‍ അഹ്മദ് സഈദ് അല്‍ നുഐമി പറഞ്ഞു.

Related News