തൊഴിലാളി പ്രവാസികളെ ​ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ച് കൊണ്ടുപോകണം; ആവശ്യവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി

  • 04/11/2020

കൊവിഡ് വൈറസ്  നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിൽ  ഇന്ത്യൻ തൊഴിലാളികളുടെയും പ്രൊഫഷണലുകളുടെയും ​ഗൾഫ് രാജ്യങ്ങളിലേക്ക്  തിരിച്ച് പോകാനുളള നടപടി ക്രമങ്ങൾ സു​ഗമമാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ആവശ്യപ്പെട്ടു.  ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലുമായി (ജിസിസി) വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ നടത്തിയ വെർച്വൽ മീറ്റിംഗിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾ (നിലവിൽ ഇന്ത്യയിലുളള) ​ഗൾഫ് രാജ്യങ്ങളിൽ തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെന്നും അദ്ദഹം പറഞ്ഞു . കൊവിഡ് -19 വൈറസ് വ്യാപന  സമയത്ത്  ഇന്ത്യൻ പ്രവാസികളെ  സംരക്ഷിച്ചതിന് ജിസിസി രാജ്യങ്ങൾക്ക് ജയശങ്കർ പ്രത്യേകം നന്ദി അറിയിച്ചു.  ഇന്ത്യയിലെ ആരോഗ്യ വിദഗ്ധരെ ജിസിസി രാജ്യങ്ങളിലേക്ക് സുരക്ഷിതമായി തിരിച്ച് അയക്കാൻ ഇന്ത്യ പ്രത്യേക ശ്രദ്ധ ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുള്ള  യാത്രാ ബബിൾ പദ്ധതി പ്രകാരം പ്രവാസികളെ മടക്കിക്കൊണ്ട്  പോകാൻ ജിസിസി നേതൃത്വത്തോട് അദ്ദേഹം അഭ്യർത്ഥിച്ചു,  ഇന്ത്യൻ പ്രതിനിധിയായി ചർച്ചയിൽ  ജയ്ശങ്കർ പങ്കെടുത്തു. ജിസിസിയെ പ്രതിനിധീകരിച്ച് ജിസിസി സെക്രട്ടറി ജനറൽ നയീഫ് ഫലാഹ് എം അൽ ഹജ്‌റഫ്, ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, യുഎഇ വിദേശകാര്യ മന്ത്രി അൻവർ ബിൻ മുഹമ്മദ് ഗാർഗാഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Related News