കോവിഡ് നിർദേശങ്ങൾ കാറ്റിൽപറത്തി; കുവൈറ്റിൽ നിരവധി കടകൾക്കെതിരെ നോട്ടീസ്

  • 10/11/2020

കുവൈറ്റ്‌ സിറ്റി; കോവിഡ്  നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ച നിരവധി കടകൾക്കെതിരെ നോട്ടീസ് നൽകി. ക്യാപിറ്റൽ ഗവർണറേറ്റിൽ  വ്യത്യസ്ത നിയമലംഘനങ്ങൾക്ക് അമ്പതിലധികം കടകൾക്കെതിരെ നോട്ടീസ് നൽകിയെന്നാണ് റിപ്പോർട്ട്. വയലേഷൻ റിമൂവൽ ഡിപ്പാർട്ട്മെന്റ്  മേധാവി അബ്ദുള്ള ജാബിർ ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്  രണ്ടാംഘട്ട വ്യാപന  സാധ്യത നിലനിൽക്കെ   കടകളിൽ കോവിഡ്  പ്രോട്ടോകോളുകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ നടത്തിയ പരിശോധനയിലാണ് നടപടിയെടുത്തത്. 10 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകിയത് കോവിഡ് പ്രോട്ടോകോളുകൾ  കൃത്യമായി പാലിക്കാത്തതിനാലാണ്


20 സ്ഥാപനങ്ങള്‍ ലൈസന്‍സില്ലാതെ ഷോപ്പിന് മുന്നില്‍ സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചതായും, എട്ട് കടകള്‍ മുനിസിപ്പാലിറ്റിയില്‍ നിന്ന് ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പായി പരസ്യങ്ങള്‍ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.  ഇനിയും ഇത്തരത്തിൽ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന കടകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related News