അതിവേഗത; ഹൈപ്പര്‍ലൂപ്പില്‍ ആദ്യമായി മനുഷ്യര്‍ യാത്ര ചെയ്തു

  • 12/11/2020

ഭാവിയിലെ യാത്രാ സംവിധാനമായ ഹൈപ്പര്‍ലൂപ്പില്‍ ആദ്യമായി മനുഷ്യര്‍ യാത്ര ചെയ്തു. ദുബൈയുടെ നേതൃത്വത്തില്‍ നടത്തുന്ന വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് പദ്ധതിയുടെ ഭാഗമായിരുന്നു പരീക്ഷണയാത്ര. ലാസ് വേഗാസിലെ കേന്ദ്രത്തില്‍ നടന്ന ചരിത്ര യാത്രയില്‍ ചീഫ് ടെക്നോളജി ഓഫിസര്‍ ജോഷ് ജീജെല്‍, പാസഞ്ചര്‍ എക്സ്പീരിയന്‍സ് ഡയറക്ടര്‍ സാറാ ലുഷിയെന്‍ എന്നിവരായിരുന്നു ആദ്യ യാത്രക്കാര്‍.

 ശൂന്യമായ കുഴലിലൂടെ അതിവേഗതയില്‍ യാത്രക്കാരെ വഹിച്ച വാഹനം കടന്നുപോകുന്ന സംവിധാനമാണ് ഹൈപ്പര്‍ ലൂപ്പ്. ദുബൈയിലെ ഡിപി വേള്‍ഡിന്റെ നേതൃത്വത്തിലാണ് വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് പദ്ധതി പുരോഗമിക്കുന്നത്. നേരത്തേ യാത്രക്കാരില്ലാതെ നാനൂറ് തവണ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് യാത്രക്കാരെയും വഹിച്ച്‌ ഹൈപ്പര്‍ലൂപ്പ് പരീക്ഷിക്കുന്നത്.

യു എ ഇ, സൗദി അറേബ്യ തുടങ്ങി, ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ നടക്കുന്ന ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഗതാഗത സംവിധാനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഈ പരീക്ഷണ ഓട്ടം ഒരു നാഴികക്കല്ലായാണ് കണക്കാക്കുന്നത്.

Related News