പ്രവാസികൾക്ക് ആശ്വസിക്കാം; കൊവിഡ് കാലത്ത് വെട്ടിക്കുറച്ച വേതനം പുനസ്ഥാപിച്ച് ദുബായിലെ കമ്പനികൾ

  • 12/11/2020

കൊവിഡ്  പശ്ചാത്തലത്തിൽ   വെട്ടിക്കുറച്ച വേതനം പുനസ്ഥാപിച്ച് ദുബായിലെ കമ്പനികൾ. കൊവിഡ് മൂലം നേരിട്ട സാമ്പത്തിക പ്രതിസന്ധി മൂലം ഇന്ത്യക്കാരുടേതടക്കം നിരവധി കമ്പനികൾ  ജീവനക്കാരുടെ ശമ്പളം കുറച്ചിരുന്നു.  30 മുതൽ 50% വരെയാണ്  
ശമ്പളം   വെട്ടിക്കുറച്ചിരുന്നത്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ദുബായിലെ ഡാന്യൂബ് ഗ്രൂപ്പ് ജീവനക്കാർക്ക് വെട്ടിക്കുറച്ചിരുന്ന ശമ്പളം പുനസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കുന്നു.  ഏപ്രിൽ, മേയ് മാസങ്ങളിലായി 30% വേതനമായിരുന്നു കുറച്ചിരുന്നത്. 

ജീവനക്കാരുടെ കഠിന പ്രയത്നമാണ് തന്റെ കമ്പനിയെ ഉന്നതിയിലെത്തിച്ചതെന്നും വേതനക്കുറവ് സംഭവിച്ചതോടെ പലരും സാമ്പത്തിക പ്രതിസന്ധിയിലായെന്നും ചെയർമാൻ റിസ് വാൻ സാജൻ പറഞ്ഞു.  അതേസമയം, ജീവനക്കാരുടെ വേതനം 20% മുതൽ വെട്ടിക്കുറച്ചിരുന്ന ദുബായിലെ മറ്റ് ഇന്ത്യൻ കമ്പനികളായ എൽപിഎച്ച് ഫിനാൻഷ്യൽ സർവ്വീസസ്,  ബാഫ് ലെഹ് ജ്വല്ലറി എന്നിവയും ഇനി മുതൽ പഴയ ശമ്പളം തന്നെ നൽ‌കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

Related News