ഒമാന്‍-യുഎഇ അതിര്‍ത്തി തുറന്നു; എല്ലാവർക്കും യാത്ര ചെയ്യാമെന്ന് അധികൃതർ

  • 12/11/2020

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ  അടച്ചിട്ട  ഒമാന്‍ - യുഎഇ കര അതിര്‍ത്തി തുറന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് യാത്ര ചെയ്യാനാകുമെന്നും ആരോഗ്യ മന്ത്രി മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി വ്യക്തമാക്കി. രാജ്യത്ത് 40 ശതമാനം ജനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും മന്ത്രി സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം,  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുള്ളവര്‍, ചെക്ക്‌പോയിന്റ് ജീവനക്കാര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ കുത്തിവയ്പ്പിന് മുന്‍ഗണന നല്‍കും.‌‌‌

  ഈ ദിവസം വരെ ഏതെങ്കിലും കൊവിഡ് വാക്‌സിനുകള്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല. കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് വിവിധ കമ്പനികളുമായി ധാരണയില്‍ എത്തിയതായും മന്ത്രി ഡോ. അഹമദ് അല്‍ സഈദി പറഞ്ഞു. ഒമാനില്‍ കൊവിഡ് കേസുകളില്‍ തുര്‍ച്ചയായ കുറവ് രേഖപ്പെടുത്തുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു. എന്നാല്‍, ജാഗ്രതയും മുന്‍കരുതലും കൈവിടരുത്. രാജ്യത്ത് എത്തുന്നവരുടെ ക്വാറന്റൈൻ കാലം മെഡിക്കല്‍ അവധിയായി പരിഗണിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related News